പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ആഗോള സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയും സംശയാസ്പദമായ ചരക്കുകള്‍ക്കും വ്യക്തികള്‍ക്കും മേല്‍ അധിക നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ഏജന്‍സികള്‍ സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുകയാണെന്നും യാത്രക്കാര്‍ സഹകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.